Download Easy Tax 2022-2 3 Version 23.04 2022-23 സാമ്പത്തിക വർഷത്തിലെ ഈസി ടാക്സ് സോഫ്റ്റ് വെയർ സൗജന്യമായി ഡൗണ്ലോഡ് ചെയ്തു ഉപയേഗിക്കാം. കഴിഞ്...
Download Easy Tax 2022-23 Version 23.04
2022-23 സാമ്പത്തിക വർഷത്തിലെ ഈസി ടാക്സ് സോഫ്റ്റ് വെയർ സൗജന്യമായി ഡൗണ്ലോഡ് ചെയ്തു ഉപയേഗിക്കാം. കഴിഞ്ഞ വർഷത്തേതിൽ നിന്നും കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ല. നികുതി നിരക്കുകളെല്ലാം കഴിഞ്ഞ വർഷത്തേത് പോലെ തന്നെ. എന്നാൽ ഈ വർഷം മെഡിസെപ്പ് വന്നതു കാരണം ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ ലീവ് സറണ്ടർ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്നത് രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷനും കൂട്ടിച്ചേർത്തിട്ടുണ്ട്.
സോഫ്റ്റ് വെയർ പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ് ആക്സസിലാണ്. അത്കൊണ്ട് ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കില്ല. സോഫ്റ്റ് വെയർ ഒരു സിപ്പ് ഫയലായിട്ടാണ് നൽകിയിട്ടുള്ളത്. ആദ്യം അത് എക്സ്ട്രാക്ട് ചെയ്യുക. 32 ബിറ്റ് ആക്സസിലും 64 ബിറ്റ് ആക്സസിലും പ്രവർത്തിക്കുന്നതിന് രണ്ട് പ്രത്യേക ഫയലുകൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ സിസ്റ്റത്തിൽ ഏതു ബിറ്റിലുള്ള ആക്സസ് ആണോ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത് അത് മാത്രം ഓപ്പൺ ചെയ്താൽ മതിയാകും. നിങ്ങളുടെ സിസ്റ്റത്തിൽ ഏത് ബിറ്റിലുള്ള ആക്സസാണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത് എന്നറിയില്ല എങ്കിൽ രണ്ട് സോഫ്റ്റ് വെയറും മാറി മാറി തുറന്നു നോക്കിയാൽ മതി. കൃത്യമായി അറിയണമെങ്കിൽ നിങ്ങളുടെ ആക്സസ് സോഫ്റ്റ് വെയറിൽ About Access എന്ന മെനു നോക്കിയാൽ മതി
2022-23 സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള അരിയർ സാലറി ലഭിച്ചവർക്ക് അരിയർ റിലീഫ് ലഭിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്. അതിന് വേണ്ടി റിലീഫ് കാൽക്കുലേറ്ററും താഴെ നൽകുന്നു.