TRUE

Page Nav

HIDE
TRUE

Pages

{fbt_classic_header}

Search This Blog

Breaking News:

latest

Ads Place

About

Developed by
ABDURAHIMAN VALIYA PEEDIYAKKAL,
HSST Commerce
Govt HSS Ponmundam North
Tirur 676106,
Malappuram, Kerala, India

Mob : 9539471298    Email : alrahiman123@gmail.com 



1992 ല്‍ താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായി. പ്രീഡിഗ്രി, ഡിഗ്രി എന്നിവ പ്രൈവറ്റ് ആയി പഠിച്ചു. 1999 ല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും എം.കോം പാസ്സായി. തുടര്‍ന്ന് കുറച്ച് കാലം പാരലല്‍ കോളേജുകളില്‍ അധ്യാപകനായി. 2002 ല്‍ ആലപ്പുഴ ആര്യാട് ബി.എഡ് സെന്ററില്‍ നിന്നും ബി.എഡ്. 2003 ജനുവരിയില്‍ മലപ്പുറം ജില്ലയിലെ വളവന്നൂര്‍ ബാഫഖി യത്തീംഖാന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എച്ച്.എസ്.എസ്.ടി കൊമേഴ്സ് ജൂനിയറായി ജോലിയില്‍ പ്രവേശിച്ചു. 2008 ജൂണില്‍ ബി.പി.അങ്ങാടി ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ - ജി.എഫ്.സി തസ്തികയില്‍ പി.എസ്.സി നിയമനം. 2010 ജൂണില്‍ എച്ച്.എസ്.എസ്.ടി കൊമേഴ്സ് സീനിയര്‍ തസ്തികയില്‍ അതേ സ്കൂളില്‍ പി.എസ്.സി നിയമനം. 2018 ഒക്ടോബര്‍ 26 ന് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഏകദേശം ഒരു വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിച്ച് 2019 സെപ്തംബര്‍ 7 ന് ഞാന്‍ പഠിച്ച വിദ്യാലയമായ താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് സഥലം മാറ്റം ലഭിച്ചു. ഇപ്പോള്‍ അവിടെ അധ്യാപനം തുടരുന്നു.

2012-13 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിലെ പ്ലസ്-വണ്‍ ഏകജാലക പ്രക്രിയയില്‍ പ്രോസസിംഗ് മെമ്പറായും 2013-14 അധ്യയന വര്‍ഷത്തെ ഏകജാലക പ്രവേശന പ്രക്രിയയില്‍ മൂന്ന് ജില്ലകളുടെ ചാര്‍ജ്ജ് വഹിക്കുന്ന മെമ്പറായും പ്രവര്‍ത്തിച്ചു.

വീട് മലപ്പുറം ജില്ലയിലെ തിരൂരില്‍ മൂച്ചിക്കല്‍ എന്ന സ്ഥലത്ത് പത്തംപാട്, പടിഞ്ഞാറങ്ങാടിയില്‍




സ്വന്തമായി വെറുതെ തുടങ്ങിയ ഒരു സംരംഭമാണിത്. ഇപ്പോള്‍ ഇത് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഉപയോഗപ്പെടുത്തുന്നു എന്ന് കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. ഈ വിജയത്തിന് കാരണക്കാരായി ഒരുപാട് പേരുണ്ട്. എന്റെ കുടുംബം, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കൂടാതെ ഇത് പ്രശസ്തമാക്കുന്നതിന് പങ്ക് വഹിക്കുന്ന കേരളത്തിലെ പ്രശസ്തങ്ങളായ പത്രമാധ്യമങ്ങള്‍, ചില വെബ്സൈറ്റുകള്‍, കമന്റുകളിലൂടെയും നേരിട്ടും നല്ല പ്രോത്സാഹനങ്ങള്‍ നല്‍കിയ സന്ദര്‍ശകര്‍..... അങ്ങനെ ഒരുപാട് പേര്‍.... 

എല്ലാവരോടും എന്റെ കടപ്പാട് രേഖപ്പെടുത്തുന്നു.................



Best Commerce Teacher Award


കേരള കൊമേഴ്സ് ഫോറം സംസ്ഥാനാടിസ്ഥാനത്തില്‍ മികച്ച കൊമേഴ്സ് അധ്യാപകരെ തെരഞ്ഞടുക്കുകയുണ്ടായി. ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച ഓരോ അധ്യാപകരെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് എന്നെയാണ്. അവാര്‍ഡ് ദാന ചടങ്ങ് 2017 നവംബര്‍ 3-ാം തിയ്യതി ആലുവ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ആലുവ എം.എല്‍.എ ശ്രീ അന്‍വര്‍സാദത്ത് അവര്‍കള്‍ നിര്‍വ്വഹിച്ചു.



കെ.പി.രാമന്‍ മാസ്റ്റര്‍ പ്രതിഭാ പുരസ്കാരം

കേരള ഹയര്‍സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ 2016 ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കെ.പി.രാമന്‍ മാസ്റ്റര്‍ പ്രഥമ  പ്രതിഭാ പുരസ്കാരത്തിന്‍റെ എന്നെ പരിഗണിക്കപ്പെട്ടു.  അധ്യാപന രംഗത്തും സേവന രംഗത്തും തെളിയിച്ച മികവാണ് അവാര്‍ഡിന് പരിഗണിച്ചത്. ഈ വെബ്സൈറ്റിലൂടെ നല്‍കുന്ന സോഫ്റ്റ്‍വെയറുകളും സേവനങ്ങളുമാണ് അവാര്‍ഡ് നേടിത്തരുന്നതിന് ഇടയാക്കിയത്. 2016 മാര്‍ച്ച് 3 ന് ആലപ്പുഴയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് എറണാകുളം ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി ഡോളി കുര്യാക്കോസില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.



കെ.പി.രാമന്‍‌ മാസ്റ്റര്‍ പ്രതിഭാ പുരസ്കാരത്തിന് തിരൂര്‍ കെ.കെ.എം കോളേജിന്‍റെ ആദരം. 
2016 മാര്‍ച്ച് 24 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഡോക്ടര്‍ എം.എന്‍.കാരശ്ശേരിയില്‍ നിന്നും ഉപഹാരം സ്വീകരിച്ചു. കെ.കെ.എം കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ ശ്രീ.ജയചന്ദ്രന്‍ മൊകേരിയുടെ 'തക്കിജ്ജ-എന്‍റെ ജയില്‍ ജീവിതം'  എന്ന പ്രശസ്തമായ പുസ്തകത്തിന്‍റെ ആസ്വാദന സദസ്സും ഇതോടൊന്നിച്ച് നടന്നു.


  Media Support for Website








 www.alrahiman.com  ന് 
അസോസിയേഷന്‍ ഓഫ് കൊമേഴ്സ് ടീച്ചേര്‍സ് (ACT-Malappuram) ന്‍റെ അംഗീകാരം

വെബ്സൈറ്റിലെ സജന്യ
സോഫ്റ്റ് വെയറുകളെയും ഉപയോഗപ്രദങ്ങളായ വിവരങ്ങളെയും  പ്രോത്സാഹിപ്പിച്ചുകൊണ്ട്  മലപ്പുറം ജില്ലയിലെ അസോസിയേഷന്‍ ഓഫ് കൊമേഴ്സ് ടീച്ചേര്‍സ് (ACT-Malappuram) ചടങ്ങില്‍ വെച്ച് ആദരിക്കുകയും EXCELLANCE AWARD സമ്മാനിക്കുകയും  ചെയ്തു. 17-04-2013 ന് മലപ്പുറം ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് മലപ്പുറം എം.എല്‍.എ ശ്രീ. പി.ഉബൈദുള്ളയില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി. വിവിധങ്ങളായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന അസോസിയേഷന്‍റെ ഈ പ്രോത്സാഹന പ്രവര്‍ത്തനത്തനത്തിന് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.  അസോസിയോഷന്‍റെ ഒരു ഭാഗമായിത്തീരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

എം.എല്‍.എ ശ്രീ.പി.ഉബൈദുള്ളയില്‍ നിന്നും എക്സലന്‍സി അവാര്‍ഡ് ഏറ്റു വാങ്ങുന്നു.

Latest Articles