Read more: http://www.colormagicphotography.com/2010/12/hide-sidebar-on-designer-templates.html#ixzz2RR9ZxnEb
Prepare your Income Tax Statements & Form 16Download official Forms and Applications Print Transfer Certificates in neat format Prepare Treasury Chalans within seconds. Plan and reduce your tax burdens

HSST By Transfer Promotion - Final Seniority List

എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി-ജൂനിയര്‍ തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് യോഗ്യരായ HSA/UPSA/LPSA വിഭാഗങ്ങളിലെ അധ്യാപകരുടെ അന്തിമ സീനിയോറിറ്റി പ്രസിദ്ധീകരിച്ചു. 30/11/2011 വരെ സര്‍വ്വീസിലുള്ളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  
ലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

Seniority List of HSA
30/09/2008 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I A)
31/07/2009 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I B)
31/07/2010 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I C)
30/11/2011 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I D)

Seniority List of UPSA/LPSA
30/09/2008 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II A)
31/07/2009 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II B)
31/07/2010 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II C)
30/11/2011 ന് സര്‍വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-II D) 

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട ഗവണ്‍മെന്‍റ് ഓര്‍ഡര്‍

ഡി.എ 8 ശതമാനം വര്‍ദ്ധിപ്പിച്ചു


തിരുവനന്തപുരം: സംസ്ഥാന സര്ക്കാര്ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത എട്ടുശതമാനം വര്ധിപ്പിക്കാനുള്ള ഫയലില്മന്ത്രി കെ.എം.മാണി ഒപ്പിട്ടു. 2013 ജനവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം. ജൂണ് മാസം മുതല്ജീവനക്കാര്ക്ക് ഇത് ശമ്പളത്തോടൊപ്പം ലഭിക്കും. അതുവരെയുള്ള കുടിശ്ശിക പി.എഫില്ലയിപ്പിക്കും. പെന്ഷന്കാര്ക്ക് വര്ധിപ്പിച്ച ക്ഷാമബത്ത കുടിശ്ശിക സഹിതം ജൂണ്മാസത്തില്നല്കാനും ധനമന്ത്രി ശുപാര് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടന്ഉത്തരവിറങ്ങും. കേന്ദ്രസര്ക്കാര്ജീവനക്കാരുടെ ക്ഷാമബത്ത എട്ടുശതമാനം വര്ധിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തും ഇത് കൂട്ടാനുള്ള നിര്ദേശം മന്ത്രി മാണി തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്പ്പിച്ചത്.

ഹയര്സെക്കണ്ടറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം

ഹയര്സെക്കണ്ടറി അധ്യാപകരുടെ പൊതു സ്ഥലം മാറ്ത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 5 മുതല്‍ മെയ് 15 വരെയുള്ള ദിവസങ്ങളില്‍ www.hscap.kerala.gov.in/transfer എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സര്‍ക്കുലര്‍ ഡൗണ്‍ലോഡ് ചെയ്യുക.

SSLC Result Analyser

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് കുട്ടികളെപ്പോലെത്തന്നെ താത്പര്യം അവരെ പഠിപ്പിച്ച അധ്യാപകര്‍ക്കം രക്ഷിതാക്കള്‍ക്കും ഉണ്ടാകും. തങ്ങളുടെ സ്കൂളിന്‍റെ വിജയശതമാനവും മറ്റും അറിയുന്നതിന് ഇനി ഒരു പാട് ബുദ്ധിമുട്ടേണ്ടതില്ല. റിസല്‍ട്ട് അനലൈസര്‍ അത് നിമിഷ നേരം കൊണ്ട് തെറ്റ് കൂടാതെ ചെയ്ത് തീര്‍ക്കും. നിങ്ങള്‍ ആകെ ചെയ്യേണ്ടത് വെബ് സൈറ്റില്‍ ലഭ്യമായ സ്കൂള്‍വൈസ് റിസര്‍ട്ടില്‍ നിന്നും നിങ്ങളുടെ സ്കൂളിന്‍റെ റിസല്‍ട്ട്  കോപ്പി ചെയ്ത് റിസള്‍ട്ട് അനലൈസറിലേക്ക് പേസ്റ്റ് ചെയ്യുക മാത്രം. പിന്നെ നമുക്ക് വേണ്ട വിധത്തിലുള്ള വിവരങ്ങള്‍ ഇത് നല്‍കിക്കൊള്ളും.

ഹയര്‍സെക്കണ്ടറി സീനിയോറിറ്റി ലിസ്റ്റ്

കേരളത്തിലെ വിവിധ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ 2013 വര്‍ഷത്തില്‍ ഉണ്ടാകാനിടയുള്ള എച്ച്.എസ്.എസ്.ടി സീനിയര്‍ ഒഴിവുകള്‍ നികത്തുന്നതിലേക്കായി ജൂനിയര്‍ അധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളുടെ സീനിയോറിറ്റി ലിസ്റ്റ് നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. താത്കാലിക സീനിയോറിറ്റി ലിസ്റ്റിനെക്കുറിച്ച് പരാതിയുള്ളവര്‍പ്രസ്തുത പരാതി പ്രിന്‍സിപ്പാലിന്‍റെ സാക്ഷ്യപ്പെടുത്തലോടു കൂടി രേഖാമൂലം 24-04-2013 ന് മുമ്പായി ഡറക്ടറേറ്റില്‍ ലഭ്യമാക്കേണ്ടതാണ്. നിശ്ചിത തീയതിയ്ക്കു ശേഷം ലഭിക്കുന്ന പരാതികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
സീനിയോറിറ്റി ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

LABBA Committee Submitted Report


  സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നിയുക്തമായ പി.ഒ.ജെ.ലബ്ബ കമ്മിറ്റി അവരുടെ വിശദമായ റിപ്പോര്‍ട്ട് 16-04-2013 ന് സര്‍ക്കാറിന് സമര്‍പ്പിച്ചു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.പി.ഒ.ജെ.ലബ്ബ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് റിപ്പോര്‍ട്ട് കൈമാറി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പാഠ്യ പദ്ധതി, പാഠപുസ്തകങ്ങള്‍ എന്നിവയുടെ പരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി പുന:ക്രമീകരിക്കല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാറ്റം നടപ്പാക്കല്‍, ഉത്തരക്കടലാസിന്റെ ഇരട്ടമൂല്യനിര്‍ണയ രീതി പുന:ക്രമീകരിക്കല്‍, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തല്‍, വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കല്‍ തുടങ്ങി സമഗ്രമായ ശുപാര്‍ശകളാണ് കമ്മിഷന്‍ നല്‍കിയിരിക്കുന്നത്.

Higher Secondary Pay Revision Anomaly Rectification Order


ഒരു പാട് നാളത്തെ മുറവിളിയ്ക്ക് ശേഷം ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ നിലവിലുണ്ടായിരുന്ന ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കപ്പെട്ടു. പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും ഇനി സംശയത്തിനിട വേണ്ട. ഇതാ അപാകത പരിഹരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നമ്മുടെ കൈകളിലെത്തി. എന്തായാലും ഇത് പരിഹരിക്കാന്‍ സന്‍മനസ്സ് കാണിച്ച സംസ്ഥാന സര്‍ക്കാറിനോടുള്ള നന്ദി നമുക്ക് രേഖപ്പെടുത്താം.

Anticipatory Income Statement 2013-14

ഓരോ വര്‍ഷവും അടക്കേണ്ടി വരുന്ന നികുതി മുന്‍കൂട്ടി കണക്കാക്കി അതിന്‍റെ 12ല്‍ ഒരു ഭാഗം ഓരോ മാസവും ശമ്പളത്തില്‍ നിന്നും പിടിക്കേണ്ടതാണ്. ഇതിന് മുന്‍ വര്‍ഷങ്ങളില്‍ അങ്ങിനെ ചെയ്യാത്തതിന്‍റെ ബുദ്ധിമുട്ട് പലരും അനുഭവിച്ചിട്ടുണ്ടായിരിക്കും. ഈ കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ ശമ്പളം മുഴുവനായും നികുതിയായി നല്‍കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായി. ചിലര്‍ ശമ്പളം തികയാത്തത് കൊണ്ട് ബാക്കി നികുതി ബാങ്കുകളില്‍ അടച്ച് രസിപ്റ്റ് സമര്‍പ്പിക്കുകയാണ് ചെയ്തത്. നികുതി മുന്‍കൂട്ടി കണക്കാക്കി തുല്യ മാസ ഗഡുക്കളായി അടച്ചിരുന്നെങ്കില്‍ ഈ ഒരു ഭാരം കുറയ്ക്കാമായിരുന്നു. ഏതായാലും നമ്മള്‍ ശമ്പള വരുമാനക്കാര്‍ക്ക് ഒരിക്കലും നികുതി അടയ്ക്കാതെ രക്ഷപ്പെടാമെന്ന് കരുതേണ്ട. 
ഇനി അടുത്ത വര്‍ഷത്തേക്കെങ്കിലും ഈ രീതി തുടരാവുന്നതാണ്. മാര്‍ച്ച് മാസത്തെ ബില്ലിനോടൊപ്പം അടുത്ത വര്‍ഷത്തെ ആന്‍റിസിപ്പേറ്ററി ഇന്‍കം സ്റ്റേറ്റ്മെന്‍റ് നല്‍കേണ്ടി വരും. അടുത്ത വര്‍ഷത്തേക്ക് വേണ്ടിയുള്ള മാറ്റങ്ങള്‍ ആന്‍റിസിപ്പേറ്ററി ഇന്‍കം സ്റ്റേറ്റ്മെന്‍റില് വരുത്തിയിട്ടുണ്ട്. ഓരോ മാസവും അടക്കേണ്ട നികുതി എത്രയാണെന്ന് ലഭിച്ചു കഴിഞ്ഞാല്‍ സ്പാര്‍ക്കില്‍ ഡിഡക്ഷന്‍ വിഭാഗത്തില്‍ ഇന്‍കം ടാകസ് എന്ന ഇനത്തിന് നേരം ഈ തുക ചേര്‍ത്തിട്ടാണ് ബില്ല് പ്രോസസ് ചെയ്യേണ്ടത്.

2013-14 ലെ പ്രധാന മാറ്റങ്ങള്‍

2012-13 ല്‍ നിലവിലുള്ള അതേ ടാക്സ് സ്ലാബുകള്‍ തന്നെയാണ് അടുത്ത വര്‍ഷത്തേക്കും ബാധകമായിട്ടുള്ളത്. എന്നാല്‍ 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2000 രൂപ ടാക്സ് ക്രെഡിറ്റായി  അനുവദിക്കും എന്ന് മാത്രം. വരുമാന പരിധി 2,20,000 രൂപയാക്കി എന്നാണ് ഇതിനെ പലരും തെറ്റിദ്ധരിച്ചിട്ടുള്ളത്. ടാക്സ് ക്രെഡിറ്റ് എന്നുള്ളത് ഒരു താത്കാലിക സംവിധാനം മാത്രമാണ്. അടുത്ത വര്‍ഷം വേണമെങ്കില്‍ ഈ ആനുകൂല്യം ഒഴിവാക്കാം. എന്നാല്‍ ടാക്സ് സ്ലാബ് വര്‍ദ്ധിപ്പിച്ചാല്‍ പിന്നീട് അത് കുറയ്ക്കുക എന്നത് പ്രയാസമാണ്. അത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങിനെ ചെയ്യുന്നത്. 
ആയത് കൊണ്ട് നമ്മള്‍ കഴിഞ്ഞ വര്‍ഷം കാല്‍ക്കലേറ്റ് ചെയ്തതു പോലെ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്ത് അതിന്‍റെ മുകളില്‍ 3 ശതമാനം സെസും കൂട്ടിയതിന് ശേഷം അതില്‍ നിന്ന് 2000 രൂപ കുറച്ച് ബാക്കിയുള്ള തുക അടച്ചാല്‍ മതി എന്ന് മാത്രം.എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷം രൂപയില്‍ അധികം വരുന്നവര്‍ക്ക് ഈ 2000 രൂപ കുറയ്കാന്‍ അര്‍ഹതയില്ല

Download Anticipatory Income Statement 2013-14

Tally Quiz - A Self Learning Tool

       
            കൊമേഴ്സ് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടി തയ്യാറാക്കിയ ലളിതമായ ഒരു സോഫ്റ്റ് വെയറാണ് TALLY QUIZ. ഒരു വിനോദത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്  ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മനസ്സിലാക്കാന്‍ ഇത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രവര്‍ത്തിക്കുന്നതിന് കമ്പ്യൂട്ടറില്‍ ഫ്ളാഷ് പ്ലെയര്‍ ഉണ്ടായിരുന്നാല്‍ മാത്രം മതി. ഇന്‍സ്റ്റലേഷന്‍റെ ആവശ്യമില്ല. ഡബിള്‍ ക്ലിക്ക് ചെയ്താല്‍ താനെ പ്രവര്‍ത്തനക്ഷമമാകുന്ന ഒരു Exe ഫയലാണിത്.  പ്രാക്ടിക്കല്‍ പരീക്ഷയിലെ വൈവ നേരിടുന്നതിന് ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കും.  
            മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള 75 ചോദ്യങ്ങളാണ് ഇതില്‍ തല്‍ക്കാലം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓരോ ചോദ്യത്തിനും 1 സ്കോര്‍ വീതം ആകെ 75 സ്കോറുകളാണ്. 90 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രമേ വിജയികളായി കണക്കാക്കുകയുള്ളൂ.

CE Monitoring 2012-13 - Guidelines


സി.ഇ മോണിറ്ററിംഗിന്റെ സമയക്രമ്ങള്‍ പുതുക്കി നിശ്ചയിച്ചു
  •  സ്കൂളുകളില്‍ സി.ഇ മാര്‍ക്ക് പ്രസിദ്ധീകരിക്കേണ്ട തിയതി  - െബ്രുവരി -2
  • സ്കൂളുകളില്‍ പരാതികള്‍ പരിഹരിക്കാനുള്ള തിയതി -  െബ്രുവരി -2 മുതല്‍ 5 വരെ
  • പരാതി പരിഹരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട തിയതി -  െബ്രുവരി -6
  • മോണിറ്ററിംഗ് ടീ സ്കൂളുകള്‍ സന്ദര്‍ശിക്കേണ്ടത് - ഫെബ്രുവരി 12 മുതല്‍ 22 വരെ
  • ജില്ലാ മോണിറ്ററിംഗ് കമ്മറ്റികളുടെ മീറ്റിംഗ് - ഫെബ്രൂവരി 23
  • സി.ഇ സ്കോറുകള്‍ ഡയറക്ടറേറ്റിലേക്ക് അപ് ലോഡ് ചെയ്യേണ്ട തിയതി - ഫെബ്രുവരി 25 മുതല്‍ 26 വരെ.

സി.ഇ മോണിറ്ററിംഗ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
  • ഒരു സി.ഇ മോണിറ്ററിംഗ് ടീമില്‍ രണ്ട് അധ്യാപകരുണ്ടായിരിക്കും.
  • ഒരു ടീം ചുരുങ്ങിയത് രണ്ട് സ്കൂളുകള്‍ സന്ദര്‍ശിക്കണം.
  • ഒരു ടീമിന് 10 സ്കൂളുകളില്‍ അധികം അനുവദിക്കാന്‍ പാടുള്ളതല്ല.
  • ഓരോ ടീമും 5 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ മോണിറ്ററിംഗ് പൂര്‍ത്തീകരിച്ചിരിക്കണം.
  • സന്ദര്‍ശിക്കുന്ന സ്കൂളുകളിലെ പ്രിന്‍സിപ്പള്‍മാരില്‍ നിന്നും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങി അത് പ്രതിഫലം അവകാശപ്പെടുന്ന ഫോമിന്റെ കൂടെ സബ്ജക്ട് കണ്‍വീനര്‍മാര്‍ക്ക് നല്‍കണം. സ്വന്തം സ്കൂളില്‍ ഓണ്‍ ഡ്യൂട്ടി രേഖപ്പെടുത്തുന്നതിന് ഈ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ ഒരു സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതി. (കഴിഞ്ഞ വര്‍ഷം ഇതിന് വേണ്ടി സന്ദര്‍ശിക്കുന്ന സ്കൂളില്‍ നിന്നും രണ്ട് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. ആ രീതിയില്‍ മാറ്റം വരുത്തിയിരിക്കുന്നു)



സി.ഇ മോണിറ്ററിംഗ് സംബന്ധിച്ച മാതൃകാ ഫോറങ്ങള്


    DA Enhanced to 45%

    G.O.(P) No. 614/2012 Fin. Dated. Tliruvananthapuram, 8th November 2012 പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 7 ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് ഉത്തരവായി. ഇതോടെ ക്ഷാമബത്ത 45 ശതമായി.  ക്ഷാമബത്ത വര്‍ദ്ധനയ്ത്ത് 2012 ജൂലൈ മുതല്‍ പ്രാബല്യമുണ്ട്. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കണം. ഡിസംബര്‍ മാസത്തെ ശമ്പളത്തോടൊപ്പംപണമായി ലഭിക്കും.
    ഡൌണ്‍ലോഡ്  G.O

    VHSE Principal - Modification in Order

    വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സീനിയര്‍ വൊക്കേഷണല്‍/നോണ്‍ വൊക്കേഷണല്‍ അധ്യപകര്‍ക്ക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗത്തിന്റെ ഭരണ ചുമതല അനുവദിച്ച് നല്‍കിയ ഉത്തരവില്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് ഫുള്‍ടൈം തസ്തികയില്‍ ജോലി ചെയ്യുന്ന വൊക്കേഷണല്‍/നോണ്‍ വൊക്കേഷണല്‍ അധ്യാപകരില്‍ ഏറ്റവും സീനിയറായ അധ്യാപകന് ഭരണ ചുമതല നല്‍കേണ്ടതാണ്. ഇങ്ങനെ ഒരേദിവസം സര്‍വീസില്‍ പ്രവേശിച്ച ഒന്നില്‍ കൂടുതല്‍ അധ്യാപകരുണ്ടെങ്കില്‍ അവരുടെ സീനിയോറിറ്റി ജനനതീയതി പരിഗണിച്ച് കണക്കാക്കേണ്ടതാണ്. ഇപ്രകാരം ഫുള്‍ടൈം അധ്യാപകര്‍ ഏതെങ്കിലും കാരണവശാല്‍ സ്കൂളില്‍ ലഭ്യമല്ലാതിരിക്കുകയോ, ലഭ്യമായവര്‍ ഭരണചുമതലയേല്ക്കാന്‍ രേഖാമൂലം വിസമ്മതം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഭരണതടസം ഒഴിവാക്കുന്നതിനായി ഒരു താത്കാലിക സംവിധാനമെന്ന നിലയില്‍ ഏറ്റവും സര്‍വീസ് ദൈര്‍ഘ്യമുള്ള അടുത്ത അധ്യാപകന് (ജൂനിയര്‍ വിഭാഗത്തിലെ അധ്യാപകനാണെങ്കില്‍ കൂടി) ഭരണ ചുമതല നല്‍കേണ്ടതാണ്. ഈ ഭേദഗതിയ്ക്ക് 2012 ജുനവരി 19 മുതല്‍ പ്രാബല്യമുണ്ടായിരിക്കുന്നതും അപ്രകാരം നടപടികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സ്വീകരിക്കേണ്ടതുമാണ്. ഈ ഭേദഗതികളോടെ ജനുവരി 19 ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

    HSS PF Advance - Modified Procedures

    പി.എഫ് അഡ്വാന്‍സ് ലഭ്യമാകുന്നതിന് അനുഭവപ്പെടുന്ന കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി നടപടി ക്രമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തി ഉത്തരവായി. 
    പുതിയ ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യാം

    Higher Grade to VHSE Teachers

    വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അവരുടെ മുന്‍കാല എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക സേവന കാലയളവ് കൂടി കണക്കാക്കി സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കാം. ഇപ്രകാരം ഗ്രേഡ് അനുവദിക്കുന്നതിനുള്ള അര്‍ഹത ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമായിരിക്കും. ഗ്രേഡ് അനുവദിക്കുന്ന അധികാരി എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ അംഗീകൃത സര്‍വീസ് പരിശോധിച്ച് ബോധ്യം വരുത്തേണ്ടതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Onam - Festival Allowance, Bonus and Advance



    ഫെസ്റ്റിവല്‍ അലവന്‍സ് / അഡ്ഹോക് ബോണസ്

    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവക്കാര്‍ ഫുള്‍ ടൈം കണ്ടിജന്റ് എംപ്ളോയ്സ് മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഓണത്തോടനുബന്ധിച്ച് അഡ്ഹോക്ക് ബോണസ് / സ്പെഷ്യല്‍ ഫെസ്റിവല്‍ അലവന്‍സ് എന്നിവ അനുവദിച്ചു. ജീവനക്കാരുടെ അഡ്ഹോക്ക് ഉത്സവബത്ത സംബന്ധിച്ചുള്ള കാറ്റഗറി തിരിച്ചുള്ള വിശദവിവരങ്ങളും പെന്‍ഷന്‍കാരുടെ അഡ്ഹോക്ക് ഉത്സവബത്ത സംബന്ധിച്ചുള്ള വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഉത്തരവിന്റെ പൂര്‍ണ്ണരൂപം ഡൌണ്‍ലോഡ് ചെയ്യാം.

    ഓണം അഡ്വാന്‍സ് 
    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് അനുവദിച്ച് ഉത്തരവായി. തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ മാസം 23- മുതല്‍ വിതരണം ചെയ്യും.


    പാര്‍ട് ടൈം ജീവനക്കാരുടെ ഓണം അഡ്വാന്‍സ് 

    പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് എംപ്ളോയ്സ്, കാര്‍ഷിക ഫാമുകളിലെ സ്ഥിര ജീവനക്കാര്‍ എന്‍.എം.ആര്‍. തൊഴിലാളികള്‍ എല്ലാ വകുപ്പുകളിലേയും സീസണല്‍ ജീവനക്കാര്‍ സര്‍ക്കാര്‍ വകുപ്പുകളിലെ പെര്‍മനന്റ് ലേബറേഴ്സ്, പൊതുമരാമത്ത് വകുപ്പിന് കീഴിലുളള റീജിയണല്‍ വര്‍ക്ക്ഷോപ്പുകളിലെ തൊഴിലാളികള്‍ ആലപ്പുഴയിലെ ഡ്രഡ്ജര്‍, ഡ്രൈഡോക്ക് തൊഴിലാളികള്‍, കുടുംബാസൂത്രണ വോളന്ററി ജിവനക്കാര്‍, അങ്കന്‍വാടി ജീവനക്കാര്‍, ഹെല്‍പ്പേര്‍സ്, കൃഷി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളിലെ നോണ്‍ പെര്‍മനന്റ് വര്‍ക്കേഴ്സ്, സ്പ്രേയിങ് തൊഴിലാളികള്‍ എല്ലാ വകുപ്പുകളിലെയും സി.എല്‍.ആര്‍ തൊഴിലാളികള്‍, മൌണ്ടട്ട് പോലിസ് വിഭാഗത്തിലെ ഗ്രാസ് കട്ടര്‍മാര്‍, എന്നിവര്‍ക്ക് 2000 രൂപ ഓണം അഡ്വാന്‍സായി സര്‍ക്കാര്‍ അനുവദിച്ചു. ജീവനക്കാര്‍ തുക അഞ്ച് തുല്യ മാസതവണകളായി (മൌണ്ടട്ട് പോലീസിലെ ഗ്രാസ് കട്ടര്‍മാര്‍ ഒഴികെയുളള വിഭാഗം) തിരിച്ചടയ്ക്കണം. ആഴ്ച വേതനക്കാരായ (മൌണ്ടട്ട് പോലീസിലെ ഗ്രാസ് കട്ടര്‍മാര്‍) 21 ആഴ്ച തവണകളായി തുക തിരിച്ചടച്ചാല്‍ മതിയാകും. അഡ്വാന്‍സ് ഈ മാസം 23- മുതല്‍ വിതരണം ചെയ്യും.

    Ramzan & Onam - Early Disbursement of Salaries

    ഓണം, റംസാന്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം ആഗസ്റ് 16, 17, 18 തീയതികളിലായി നല്‍കാന്‍ ധനകാര്യ വകുപ്പ് ഉത്തരവായി. സംസ്ഥാന പെന്‍ഷന്‍കാര്‍/ഫാമിലി പെന്‍ഷന്‍കാര്‍ സ്വാതന്ത്യ്രസമരസേനാനി പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് സെപ്തംബര്‍ മാസത്തെ പെന്‍ഷനും ആഗസ്റ് 16, 17 തീയതികളിലായി നല്‍കും.

    DA Arrear Merging - Time Limit Extended


    ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്സ്.5260/12ഡി.എ കുടിശ്ശിക ലയിപ്പിക്കുന്ന തീയതി നീട്ടി ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Clik here to download the G.O