TRUE

Page Nav

HIDE

Pages

TRUE

Pages

{fbt_classic_header}

Search This Blog

Breaking News:

latest

Ads Place

Progress Report Software

  പരീക്ഷകള്‍ നടത്തിക്കഴിഞ്ഞാല്‍ അതിന്‍റെ മാര്‍ക്കുകള്‍ രേഖപ്പെടുത്തി പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും രക്ഷിതാക്കളെ വിളിച്ചു വരുത്തി...

 


പരീക്ഷകള്‍ നടത്തിക്കഴിഞ്ഞാല്‍ അതിന്‍റെ മാര്‍ക്കുകള്‍ രേഖപ്പെടുത്തി പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും രക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നത് നമ്മള്‍ അധ്യാപകരുടെ ഒരു പ്രധാന ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്  ഇനി ഒരു ഭാരിച്ച ജോലി ആയി കരുതേണ്ടതില്ല. ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന മൈക്രസോഫ്റ്റ് ആക്സസില്‍ തയ്യാറാക്കിയ PROGRESS REPORT എന്ന സോഫ്റ്റ്‍വെയര്‍ പ്രസിദ്ധീകരിക്കുന്നു. സങ്കീര്‍ണ്ണതകള്‍ ഒന്നും തന്നെയില്ല എന്ന് ഉറപ്പ് നല്‍കുന്നു. 


പ്രധാന സവിശേഷതകള്‍

  • നേരത്തെ എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ്
  • ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിന് മിനിറ്റുകള്‍ മാത്രം മതി. അര മണിക്കൂറിനകം എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രോഗ്രസ് കാര്‍ഡ് തയ്യാറാവുന്നു.
  • മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെയും റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു.
  • ക്ലാസുകള്‍ രൂപീകരിക്കുമ്പോള്‍ കോമ്പിനേഷന്‍ കോഡുകള്‍ നല്‍കുന്നത് കൊണ്ട് ഓരോ ക്ലാസിന്‍റെയും വിഷയങ്ങളും മറ്റും സോഫ്റ്റ്‍വെയര്‍ സ്വയം സെറ്റ് ചെയ്യുന്നു.
  • ഒരു A4 ഷീറ്റില്‍ രണ്ട് പ്രോഗ്രസ് കാര്‍ഡ് പ്രിന്‍റ് ചെയ്യുന്നതു കൊണ്ട് ചിലവ് കുറയുന്നു. വേണമെങ്കില്‍ പ്രോഗ്രസ് കാര്‍ഡ് രക്ഷിതാക്കള്‍ക്ക് നല്‍കി വിടാവുന്നതാണ്.  അധ്യാപകര്‍ക്ക് സൂക്ഷിച്ചു വെക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ റാങ്ക് അനുസരിച്ചുള്ള ലിസ്റ്റ് ലഭ്യമാണ്.
  • ഏത് പരീക്ഷയ്ക്കും ഏത് വര്‍ഷത്തിലും മാറി മാറി ഉപയോഗിക്കാവുന്ന തരത്തിലാണ് സോഫ്റ്റ്‍വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
  • ഒരു വര്‍ഷം കഴിഞ്ഞാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷത്തിലേക്ക് പ്രമോട്ട് ചെയ്യാനുള്ള സൗകര്യം.
  • പ്രോഗ്രസ് കാര്‍ഡില്‍ യോഗ്യത നേടാത്ത വിഷങ്ങള്‍ പ്രത്യേക ഷേഡുകളില്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് രക്ഷിതാക്കള്‍ക്ക് വ്യക്തമായ ചിത്രം ലഭിക്കുന്നു.
  • മാര്‍ക്കുകള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കണ്‍വെര്‍ട്ട് ചെയ്യാനുള്ള സൗകര്യം. ഉദാരഹണമായി 60 മാര്‍ക്കിന്‍റെ പരീക്ഷയെ 80 മാര്‍ക്കിലേക്കാക്കി മാറ്റാം.
  • പാരന്‍റ്സ് മീറ്റിങ്ങിന് എത്തിച്ചേര്‍ന്ന രക്ഷിതാക്കളുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള ക്സാസ് തിരിച്ചുള്ള ലിസ്റ്റ്
  • മാര്‍ക്കുകളെ സോഫ്റ്റ്‍വെയര്‍ തന്നെ ഗ്രേഡുകളാക്കി മാറ്റുന്നു.


Latest Articles