Read more: http://www.colormagicphotography.com/2010/12/hide-sidebar-on-designer-templates.html#ixzz2RR9ZxnEb

Pay Revision Arrear Calculator

Abdu Rahiman | Saturday, June 04, 2016 | |

പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം  2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്.  ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച  46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം  ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്നു.



സോഫ്റ്റ്‍വെയറില്‍ 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസങ്ങളിലെയും പ്രീ റിവൈസ്ഡ് സ്കെയിലില്‍ നമ്മള്‍ വാങ്ങിയ ശമ്പളത്തിന്‍റെയും പേ-ഫിക്സ് ചെയ്തതനുസരിച്ച് നമുക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്‍റയും വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. വാങ്ങിയ ശമ്പളത്തിന്‍റെ വിവരം എന്‍റ് ചെയ്യുമ്പോള്‍ നമ്മള്‍ അതത് മാസം വാങ്ങിയതും പിന്നീട് ആ മാസങ്ങളിലെ അരിയര്‍ വല്ലതും വാങ്ങിയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ത്താണ് നല്‍കേണ്ടത്. അത് പോലെ ഒരു മാസത്തില്‍ തന്നെ രണ്ട് തരത്തിലുള്ള ബേസിക് സാലറി വാങ്ങിയിട്ടുണ്ടെങ്കില്‍ ഓരോ ബേസിക് സാലറിയിലും വാങ്ങിച്ച ദിവസങ്ങള്‍ക്കനുസരിച്ച് സാലറി കണക്കാക്കി രണ്ടിന്‍റെയും തുകയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഉദാഹരണമായി 2015 ജനുവരി മാസത്തില്‍ 20/01/2015 വരെ ഒരാളുടെ ബേസിക് 22,920 ഉം 21/01/2015 മുതല്‍ അദ്ദേഹത്തിന്‍റെ ബേസിക് 23,480 ഉം ആണെങ്കില്‍ 2015 ജനുവരി മാസത്തിലെ ബേസിക് സാലറിയുടെ കോളത്തില്‍ 23119 എന്നാണ് ചേര്‍ക്കേണ്ടത്. അതായത് (22920 x 20/31) + (23480 x 11/31) = (14787 + 8332) = 23119. അപ്പോള്‍ റിവൈസ്ഡ് സാലറിയും ഇതു പോലെ കണക്കാക്കിയാണ് എന്‍റര്‍ ചെയ്യേണ്ടത്  HRA യില്‍ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതും ഈ രീതിയില്‍ തന്നെയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഡി.എ സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്ത് വരും. അതും നേരത്തെ പറഞ്ഞ പോലെ അതത് മാസം വാങ്ങിയതും പിന്നീട് ഡി.എ അരിയറുകള്‍ നല്‍കുമ്പോള്‍ പി.എഫി ല്‍ ലയിപ്പിച്ചതും  അടക്കമുള്ള ആകെ ശതമാനമാണ് കാല്‍ക്കുലേറ്റ് ചെയ്യുക.


ലീവ് സറണ്ടറിന്‍റെ കുടിശ്ശികയും കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.  ലീവ് സറണ്ടര്‍ 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലേത് പ്രത്യേകം പ്രത്യേകമായിട്ടാണ് കണക്കാക്കേണ്ടത്. ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേയും വിവരങ്ങള്‍ക്ക് പ്രത്യേകം തലക്കെട്ടുകള്‍ നല്‍കിയിട്ടുണ്ട്. സറണ്ടര്‍ ചെയ്ത As On Date ലെ ശമ്പളത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അതു പോലെ No. of Days Surrendered എന്നതിന് നേരെ യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ ചെയ്ത ദിവസങ്ങളുടെ എണ്ണമാണ് നല്‍കേണ്ടത്. വെക്കേഷനില്‍ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണമല്ല..
പരമാവധി വ്യക്തത വരുന്നതിന് പല സ്റ്റേറ്റ്മെന്‍റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും Arrear Proforma എന്നത് മാത്രമേ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുള്ളൂ.



60 comments:

  1. താങ്കളെ സമ്മതിച്ചിരിക്കുന്നു. നിസ്വാർത്ഥ സേവനം. എത്രയോ പേർക്ക് ഉപകാരപ്രദം. താങ്കളെ പലർക്കും പരിചയപ്പെടുത്തി എല്ലാവരിൽ നിന്നും നല്ല പ്രതികരണം. പല ഡിപ്പാർട്ടുമെന്റുകാർക്കും താങ്കളിന്ന് ഒരു ഹെല്പ് ലൈൻ ആണ്.

    ReplyDelete
    Replies
    1. വളരെ സന്തോഷം. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ എനിക്കും കുടുംബത്തിനും ഉണ്ടാവട്ടെ...

      Delete
  2. GREAT EFFORT താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നേരുന്നു

    ReplyDelete
  3. Your great effort will help increase the efficiency of govt offices in kerala. Lot of time in govt offices can be saved due to your software.
    may god bless u and your family

    ReplyDelete
  4. great rahman, may god bless you and your family

    ReplyDelete
  5. May god bless you and your family.It is a beautiful and great work

    ReplyDelete
  6. God bless this sincere service

    _Haris panakkad

    ReplyDelete
  7. Great work Congrats

    ReplyDelete
  8. GREAT EFFORT,SINCERE EFFORT..WHENEVER A PAY CHANGE OR ANY NEWS IN SALARY MATTERS, THE WHOLE WORLD CONVERGE IN TO YOUR BLOG.THANKS A LOT.YOU DESERVE A SPECIAL MENTIONING BY THE GOVERNMENT...

    ReplyDelete
  9. Great Effort. Congrats all of your works.
    Now all staffs are looking always your site to get something. Ok Bye

    ReplyDelete
  10. റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ ടെര്‍മിനല്‍ ലീവ് സറണ്ടര്റിന്‍റെ കുടിശ്ശിക ഉല്‍പ്പെടുത്തി കാല്‍ക്കുല്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. സറണ്ടര്‍ ലീവിന്‍റെ എണ്ണം പരമാവധി 30 ദിവസമേ നല്‍കാന്‍ സാധിക്കുന്നുള്ളൂ. 30 ലേറെ ലീവ് ടെര്‍മിനല്‍ സറണ്ടര്‍ ചെയ്ത സാഹചര്യത്തില്‍ ഇത് കൂടി കണക്കാക്കി കാല്‍ക്കുലേറ്റ് ചെയ്യാനുള്ള സംവിധാനം വരുത്തിയാല്‍ നന്നായിരുന്നു.

    ReplyDelete
    Replies
    1. സോഫ്റ്റ് വെയറില്‍ സറണ്ടര്‍ ദിവസങ്ങളുടെ എണ്ണം നല്‍കുന്നിടത്തുള്ള ലിമിറ്റ് എടുത്തു കളഞ്ഞിട്ടുണ്ട് സര്‍.. ഇനി ടെര്‍മിനല്‍ സറണ്ടറും എന്‍റര്‍ ചെയ്യാം..

      Delete
    2. sir
      terminal surrender to be processed as a contigent claim (accounts- claim entry-terminal surrender) if we process the termnial surrender by giving no of whole days ( 30 or more) in leave surrender processing menu the amount will be drawn will be debited from the salary head of account that inturn will affect the budget allocation for that office. the head of account for terminal surrender is another one(eg 2071-01-115-99-00-00-TLS) which requires no budget allocation for that office.

      Delete
    3. A great effort.Thank you.one doubt .In E.L.S. OPtion ,when the no; of surrendered E.L.is below 30 ,the amount entered and accepted is different.what can do

      Delete
  11. Great Rahman Wishing U all success anil treasury

    ReplyDelete
    Replies
    1. നന്ദി.. അനില്‍ സര്‍

      Delete
  12. നിസ്വാർത്ഥ സേവനം. എത്രയോ പേർക്ക് ഉപകാരപ്രദം.

    ReplyDelete
  13. Sir,
    The problem with the calculation of arrears of terminal surrender in respect of those who retired after 01/07/2014 still persists. The amount of terminal leave arrear is not correctly calculated by software. Eg. I entered the details as follows
    As on date :31/12/2014
    No of leave terminally surrendered :298, Basic pay in Revised scale( 68700x298/30)= 682420; DA-Nil; HRA : 9437( 950x298/30). Total= 682420+9437= 691857
    Pre revised: Basic pay 32860. i.e, Leave surrender Amount- 32860x298/30 = 326409; DA: 261127. HRA. 9437. Total drawn = 326409+261127+9437= 506973
    Balance 94884. But the amount is not correctly calculated. Also the total amount is not displayed as cell is not enough to contain all digits.

    ReplyDelete
    Replies
    1. സര്‍, മുകളില്‍ പറഞ്ഞ പ്രശ്നം ഒന്നു കൂടി പരിശോധിക്കുക. സാറിന്‍റെ സറണ്ടര്‍ വിവരങ്ങള്‍ ഞാന്‍ സോഫ്റ്റ്‍വെയറില്‍ എന്‍റര്‍ ചെയ്തു നോക്കി. സാറിന്‍റെ മാന്വല്‍ കാല്‍ക്കുലേഷന് തുല്യമായ തുകകള്‍ തന്നെയാണ് സോഫ്റ്റ്‍വെയറിലും ലഭിച്ചത്.
      തുകകള്‍ കോളങ്ങളില്‍ ഒതുങ്ങുന്നില്ല എന്ന പ്രശ്നം പരിഹരിച്ചിട്ടുണ്ട്..താങ്ക്സ്..

      Delete
  14. GREAT EFFORT .THANK U SIR
    Somanath pallissery

    ReplyDelete
  15. Just Words wont be enough to praise your brilliant Work... Thank you..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. Well done. Good effort in true spirit of service.

    ReplyDelete
  18. well done sir,very good soft ware for calculating pay revision arrears am having a a humble suggestion I am a doctor working in health service dept.we are having a special pay which added with basic pay and DA calculated.That makes a lot of problem in calculating arrearS.please make necessary chnanges to inculde spiecial pay that is to be added with basic pay and DA calculated for the whole amount IE,BASIC PAY +SPL.PAY
    Thank you.

    ReplyDelete
  19. THANK YOU SIR, GOD MAY BLESS YOU.

    ReplyDelete

  20. very very great effort thank u sir sheena AH Dpt.

    ReplyDelete
  21. thank u very nice application .Ajithkumar ISM dep

    ReplyDelete
  22. Thanks for your wonderful software.But on considering Half Pay Leave(HPL) case the default setting of DA column makes some problems.Am I correct or not.

    ReplyDelete
    Replies
    1. This software can't be used in such cases..if u send an email, i will send a modified version, in which you have to enter all DA amounts manually

      Delete
    2. kindly send me modified version of software to calculate arrear deatils of my staff who have taken half pay leave ..my mail id:drsakeerhussain@gmail.com

      Thank you for your selfless support help..GOD BLESS YOU..

      Delete
  23. Sir, in payrevision calculator , how we can enter the detatils of next staff...?

    ReplyDelete
    Replies
    1. Click on Office Button and select Save As.. Option to save separate copies for each employee

      Delete
    2. Thank you Sir

      Delete
  24. Thank you sir for the great effort. Can you send a modified version for processing it with half pay leave to my mail....Mail ID: vivekramanika@gmail.com

    ReplyDelete
  25. Sir,
    Pay revision arrears calculation-The window of calculation of ELS showing the HRA column activated .
    It may cause to confusion

    ReplyDelete
  26. sir, SEL date not accepting the software

    Shijo John , NVT GFC Kasaragod

    ReplyDelete
    Replies
    1. Change your system date format to dd/mm/yyyy

      Delete
  27. സർ

    HPL ആകുമ്പോൾ ഡി എ എങ്ങനെ Calculate ചെയ്യും? DA EDITABLE ആണോ?

    ReplyDelete
  28. sir അറ്റന്റന്റ് 2014 ജൂലൈ മാസത്തെ ബേസിക് 9190 ആണ്. അപ്പോൾ revised scale പ്രകാരം പുതിയ ബേസിക് എത്ര ആയിരിക്കും , അതായത് 2014 ജൂലൈ മാസത്തിൽ 19000 ആണോ അതോ 19500 ആണോ . date of increments മെയ് മാസം ആണ് .എങ്ങനെ യാണ് ഇത് കണ്ടത്തുന്നത് .

    ReplyDelete
    Replies
    1. 2014 ജൂലൈ മാസത്തെ ബേസിക് സാറിന്‍റെ പേ ഫിക്സേഷന്‍ അനുസരിച്ച് വ്യത്യാസം വരും. അത് പലര്‍ക്കും പലതാവും. ഇന്‍ക്രിമെന്‍റ് മെയ് മാസത്തിലാണെങ്കില്‍ 2014 ജൂലൈയില്‍ ഫിക്സ് ചെയ്ത ശമ്പളത്തോടു കൂടി 2015 മെയ് മാസത്തില്‍ ഒരു ഇന്‍ക്രിമെന്‍റ് കൂടും

      Delete
  29. സര്‍,
    ഗവ ബ്സര്‍വേഷന്‍ മുട്ടികുളങ്ങര, പാലക്കാട്, ഈ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് 26 തിയ്യതി വരെ സസ്പെന്‍ഷനിലായിരുന്നു.ഇദ്ദേഹത്തിന്‍റെ സസ്പെന്‍ഷന്‍ കാലയളവില്‍ ബേസിക് പേയുടെ പകുതിയും മുഴുവന്‍ ഡി.എ.യും ലഭിച്ചിരുന്നു. പേ റിവിഷന്‍ അരിയര്‍ പ്രകാരം ബേസിക് പേ അടിക്കുബോള്‍ അതിന് സമാനമായ ശതമാനം ഡി.എ.യാണ് സോഫ്റ്റ്വെയറില്‍ വരുന്നത്. പുതുക്കിയ ബേസിക് പേ കാണിക്കുബോള്‍ പേ റിവിഷന്‍ അരിയര്‍ കുറവായി കാണുന്നു. ഇത്തരത്തിലുളള പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ. മാനുവല്‍ ചെയ്യുബോള്‍ എങ്ങനെയാണ് ഈ മാസങ്ങളില്‍ ചെയ്യേണ്ടത്.

    ReplyDelete
  30. Sir, I was on HPL from September 20 - October 19th 2015. I calculated the basic pay manually and entered in the Sheet and the DA was automatically calculated. Is it right? Or is there any other method in case of HPL ( especially Split salary in a specific month - Pay and Leave salary).
    Thank you.

    ReplyDelete
  31. What about Dies-non Amount

    ReplyDelete
  32. sir, there is a problem of tallying between the 'abstract arrears statement' and 'arrear proforma'. i have forwarded a sample error in one of the incumbents my office. kindly see that there is a change of ONE RUPEE in the fourth opening balance (R35)with the arrear proforma OP.BALANCE ON 1.102018. Is it actually an error. this is happening in many cases. kindly verify.
    i have forwarded a sample calculation to your e-mail alrahiman@gmail.com

    ReplyDelete
  33. Pay Revision Arrear Calculate ചെയ്ത് Due Drawn Statement എടുക്കുമ്പോൾ October 14 , January 16 എന്നീ മാസങ്ങളിൽ entry വരുന്നില്ല. എങ്ങനെയാണ് അത് clear ചെയ്യുന്നത്.

    ReplyDelete
  34. Sir, Please can you verify the DA calculation for Half Pay..The DA is coming according to the entry in Basic Pay. so there is no option for Half pay..Please find a solution

    ReplyDelete
  35. sir our district officer requesting the files in excel format too. any way to convert to excel format

    ReplyDelete
  36. kindly send me modified version of software to calculate arrear deatils of my staff who have taken half pay leave ..my mail id:drsakeerhussain@gmail.com

    Thank you for your selfless support help..GOD BLESS YOU.

    ReplyDelete
  37. JAYARAJAN K, AUDIT OFFICER(HG), KSADAugust 21, 2016 at 2:52 AM

    Very Good Software. This is the best in its category released so far. Congratulations for your esteemed effort.

    ReplyDelete
  38. kindly send me modified version of software to calculate arrear deatils who have taken half pay leave ..my mail id: kpsreeja@gmail.com

    ReplyDelete
  39. SIR,IAM APENSIONER How can I CALCULATE MY COMMUTATIONBENIFITS AND GRATIVIY USING THISCALCULATOR

    ReplyDelete

Followers