2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്...
2024-25
സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു
മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍
ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക
നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും
പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച്
തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍
പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക.
ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഈസി ടാക്സ് സോഫ്റ്റ് വെയർ ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറും അതോടൊപ്പം തന്നെ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറും ഒറ്റ ഡാറ്റാ എൻട്രിയിലൂടെ തയ്യാറാക്കാൻ സാധിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ആയത് കൊണ്ട് ഒരിക്കൽ ഡാറ്റ എൻട്രി നടത്തിയാൽ ഈ വർഷം മുഴുവനും ഇതേ ഡാറ്റ എൻട്രി ഉപയോഗിച്ച് ആദായ നികുതി സ്റ്റേറ്റുമെൻറുകൾ തയ്യാറാക്കാൻ സാധിക്കും. വേണ്ട മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതി..