Download Easy Tax with Anticipatory ( 2 in 1 Software) Updated on 14-03-2023 2023-24 വർഷത്തേക്കുള്ള ആദായ നികുത് സോഫ്റ്റ് വെയർ അല്പം പരിഷ...
Download Easy Tax with Anticipatory (2 in 1 Software)
Updated on 14-03-2023
2023-24 വർഷത്തേക്കുള്ള ആദായ നികുത് സോഫ്റ്റ് വെയർ അല്പം പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു. 2023 മാർച്ച് മാസത്തിൽ ഈ വർഷത്തെ ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം. അതിന്ശേഷം അടുത്ത നവംബർ മാസത്തിൽ വീണ്ടും ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് റിവൈസ് ചെയ്തു നൽകണം. പിന്നീട് ഫെബ്രുവരി മാസത്തിൽ ഒറിജിനൽ ആദായ നികുതി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം. ഈ തുടർ പ്രക്രിയകളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ഈ വർഷം Easy Tax എന്ന സോഫ്റ്റ് വെയറിൽ ഇതിനെല്ലാം കൂടിയുള്ള ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. അതായത് ഈ സോഫ്റ്റ് വെയറിൽ ഒരിക്കൽ മാത്രം ഡാറ്റ എൻറർ ചെയ്താൽ ഓരോ സമയത്തും ആവശ്യാനുസരണമുള്ള സ്റ്റേറ്റ്മെൻറുകൾ പ്രിൻറെടുത്ത് നൽകാവുന്നതാണ്. മാറ്റങ്ങൾ വരുമ്പോൾ എഡിറ്റ് ചെയ്തു നൽകിയാൽ മാത്രം മതി.