Plus One First Allotment
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം ജൂണ്‍ 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട്മെന്റ് ലഭിക്കുന്ന സ്കൂളില്‍ ജൂണ്‍ 16 ന് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താതാക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. താത്ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുളള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്.
ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിശ്ചിത സമയത്തിനുളളില്‍ സ്കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 5,18,353 വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പഠനത്തിന് ആകെ ലഭ്യമായ 3,61,430 സീറ്റുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലുമുളള 2,41,589 മെരിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലകരീതിയിലൂടെ പ്രവേശനം നടത്തുന്നത്. ബാക്കിയുളള സീറ്റുകള്‍ എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്/ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളും അണ് എയിഡഡ് സ്കൂളിലെ സീറ്റുകളുമാണ്.
രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇക്കൊല്ലം പ്ലസ് വണ്‍ പ്രവേശനത്തിനപേക്ഷിച്ച വിഭിന്ന ശേഷി വിഭാഗത്തിലുളള എല്ലാ അപേക്ഷകര്‍ക്കും അവര്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് നല്‍കിയിട്ടുണ്ട്. ഇതിനായി ആവശ്യമുളള സ്കൂളുകളില്‍ അധിക സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.
സ്പോര്‍ട്സ് ക്വാട്ട ഒന്നാം സ്പെഷ്യല്‍ അലോട്ട്മെന്റ് റിസല്‍റ്റ് ജൂലൈ 17 ന് രാവിലെ പ്രസിദ്ധീകരിക്കുന്നതാണ്. അഡ്മിഷന് ജൂലൈ 17 നും 18 നും ആയിരിക്കും നടക്കുക. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുളളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
Plus One First Allotment
Reviewed by alrahiman
on
6/15/2015
Rating:

No comments: