Top Ad unit 728 × 90

Latest News

recent

DA Enhanced to 80%
സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും ക്ഷാമബത്ത 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2006 മാര്‍ച്ച് 25-ലെ നിരക്കില്‍ ശമ്പളം വാങ്ങുന്നവര്‍ക്കുള്ള ക്ഷാമബത്ത 191 ശതമാനത്തില്‍ നിന്ന് 203 ശതമാനമായും യു.ജി.സി./എ.ഐ.സി.ടി.ഇ/മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയ്ക്കു കീഴില്‍ വരുന്ന അദ്ധ്യാപകരുടെ ക്ഷാമബത്ത 200ല്‍ നിന്ന് 212 ശതമാനമായും വര്‍ദ്ധിക്കും. യു.ജി.സി/എ.ഐ.സി.ടി.ഇ/മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയുടെ കീഴില്‍ വരുന്നവരും പുതുക്കിയ യു.ജി.സി./എ.ഐ.സി.ടി.ഇ സ്‌കെയിലിലേക്ക് 2006 ജനുവരി ഒന്നുമുതല്‍ മാറിയവരുമായ അദ്ധ്യാപകരുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും ഡി.എ 100 ല്‍ നിന്ന് 107 ശതമാനമാക്കി. 2014 ജനുവരി ഒന്നിനുശേഷവും 1997ലെ ശമ്പളസ്‌കെയിലുകളില്‍ തുടരുന്ന ജീവനക്കാരുടെ ഡി.എ 250 ല്‍ നിന്ന് 262 ശതമാനമാവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരും 1992 ലെ ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളവും അലവന്‍സുകളും ലഭിക്കുന്നവരുമായ ജീവനക്കാര്‍, ജോലിയില്‍ നിന്നുവിരമിച്ചവര്‍, കുടുംബപെന്‍ഷന്‍കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ തുടങ്ങിയവരുടെ ക്ഷാമബത്തയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ദ്ധനവിന് 2014 ജൂലായ് ഒന്നുമുതല്‍ പ്രാബല്യമുണ്ടായിരിക്കും. പുതിയ നിരക്കിലുള്ള ഡി.എ മാര്‍ച്ച് മാസത്തെ ശമ്പളം/പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ ഡി.എ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കിലെ ഡി.എയും കുടിശ്ശികയും മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും
DA Enhanced to 80% Reviewed by alrahiman on 1/15/2015 Rating: 5

5 comments:

 1. sir, i'm not able to process da arrear. dialogue box says 'encashment details not updated' for a bill that was e submitted and then cancelled. it was not encashed.what should i do?

  ReplyDelete
  Replies
  1. If e-submitted bills are cancelled from treasury, you should cancel it in two places. First you should cancel it from the menu Accounts >> Bills >> Cancel Bill... Then you should cancel it normally from the salary menu

   Delete
 2. Sir
  I have been working with Irrigation dept up to 2/2015 and now working in CADA on deputation .I am drawing salary from CADA.Being out of Irrigation dept and collected LPC how can I draw the DA arrears from 7/2014 to 2/2015 and credited to the GPF
  regards

  ReplyDelete
 3. Sir,
  I'm a doctor (Junior Consultant - Gynecology) working in health services. I was unable to process my da arrear jan 2014 to may 2014 as my pay slip got delayed. Now the time for processing this particular period is over. What can I do to process the same. Please advice

  ReplyDelete
  Replies
  1. Wait for the extension order of Finance Dept

   Delete

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.