Top Ad unit 728 × 90

Latest News

recent

Anticipatory Income Tax Statement

https://sites.google.com/site/alrahiman1/Anticipatory%202014-15%28After%20Budget%29.xls?attredirects=0&d=1
കേരള ധനകാര്യ വകുപ്പ് 2014 ജൂലൈ മാസത്തില്‍ അതിന്‍റ Circular No. 70/Estt-C3/14 Fin  Dated 24/07/2014 എന്ന സര്‍ക്കുലറിലൂടെ 2014-15 സാമ്പത്തിക വര്‍ഷത്തെ വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്‍മേല്‍ വരാവുന്ന ആദായ നികുതിയുടെ 12 ല്‍ ഒരു ഭാഗം 2014 മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ കിഴിവ് ചെയ്യാന്‍ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം എല്ലാവരും പാലിച്ചു വരുന്നുമുണ്ടാകും. എന്നാല്‍ ഡിസംബര്‍ മാസത്തെ ശമ്പള ബില്ലില്‍ നിന്നും നികുതി കിഴിക്കുന്നതിനു മുമ്പായി ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് റിവൈസ് ചെയ്ത് നല്‍കേണ്ടതുണ്ട്. കാരണം നമ്മള്‍ നേരത്തെ കണക്കാക്കിയുള്ള മൊത്തവരുമാനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. മാത്രമല്ല ഇനി മൂന്ന് മാസങ്ങള്‍ മാത്രമേ ഈ സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്നുള്ളൂ എന്നത് കൊണ്ട് പ്രതീക്ഷിത നികുതി ഏറെക്കുറെ കൃത്യമായി പ്രവചിക്കാനും നമുക്ക് സാധിക്കും. അത് കൊണ്ട് ഇനി ബാക്കി അടക്കാനുള്ള നികുതി മൂന്ന് തുല്യ ഗഡുക്കളായി അടച്ചു തീര്‍ക്കുന്നതിന് ഇപ്പോള്‍ സമര്‍പ്പിക്കുന്ന ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സഹായകമാകുന്നു.
ആയത് കൊണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥന്‍മാര്‍ ഡിസംബര്‍ മാസത്തെ ശമ്പള ബില്ലിനോടൊപ്പം പുതിയ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും അതനുസരിച്ച് ഇന്‍കം ടാക്സ് ഇനത്തിലുള്ള ഡിഡക്ഷനില്‍ മാറ്റം വരുത്തുകയും വേണ്ടി വരും. നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി ഓഫീസ് മേധാവിക്ക് സമര്‍പ്പിക്കുകയും ഓഫീസ് മേധാവി ഇതിനനുസരിച്ച് അവരുടെ ഇന്‍കം ടാക്സ് ഡിഡക്ഷനില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ മതി. സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ സോഫ്റ്റ്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള അടവുകള്‍ കൂടി പരിഗണിച്ചുകൊണ്ട് സോഫ്റ്റ്‍വെയര്‍ പരിഷ്കരിച്ചിട്ടുണ്ട്.
Anticipatory Income Tax Statement Reviewed by alrahiman on 12/27/2014 Rating: 5

3 comments:

ganilhsstblogspot.com said...

Tax rebate Of Rs.2000 is not applicale to this FY.

Abdu Rahiman said...

സര്‍,
റിബേറ്റ് ഇല്ല എന്ന് ഇങ്ങനെ ആധികാരികമായി പ്രസ്താവിക്കുന്നത് വായനക്കാരില്‍ തെറ്റിദ്ധാരണയുണ്ടാക്കും.. താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആദായ നികുതി വകുപ്പ് ഏറ്റവും പുതുതായി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലെ പേജ് 38 ലെ അവസാനം ഭാഗം വായിക്കുക. റിബേറ്റ് നില നില്‍ക്കുന്നുവെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്

Circular 17/2014 : Income-tax deduction from salaries during the Financial Year 2014-15 under section 192 of the Income-tax Act, 1961

ganilhsstblogspot.com said...

thank you sir for ur clarification.......

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.