Anticipatory Income Statement - Made Mandatory
സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം മുന്‍കൂട്ടി കണക്കാക്കി ആ വരുമാനത്തിന് മുകളില്‍ വരാവുന്ന നികുതി കണക്കാക്കി അതിന്റെ 12 ല്‍ ഒരു ഭാഗം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്ന രീതി കുറച്ച് വര്‍ഷങ്ങളായി നിലനില്ക്കുന്നു. എന്നാല്‍ ഇത് പലരും അത്ര കൃത്യമായി പാലിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന സ്രോതസ്സില്‍ നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കുന്നതിന് നിര്‍ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു.
ഇതനുസരിച്ച് വര്‍ഷത്തിലെ മാര്‍ച്ച് മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്മെന്റ് എല്ലാ എസ്.ഡി.ഓ.മാരും അവര്‍ ശമ്പളം മാറുന്ന ട്രഷറിയില്‍ ഏല്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത ജീവനക്കാര്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുടെ പക്കല്‍ മേല്‍പ്പറഞ്ഞ സ്റ്റേറ്റ്മെന്റ് നല്‍കണം. ഒരു സാമ്പത്തിക വര്‍ഷം ലഭ്യമാകുന്ന അടിസ്ഥാന ശമ്പളം, അലവന്‍സ്, പെര്‍ക്വസൈറ്റ്സ് ഉള്‍പ്പെടെയുള്ള മൊത്ത ശമ്പളം കണക്കാക്കുകയും, അതില്‍ നിന്നും സെക്ഷന്‍ 80 സി മുതല്‍ യു വരെയുള്ള കിഴിവുകള്‍, ഭവന വായ്പയുടെ പലിശ എന്നിവ കുറച്ചതില്‍ നിന്നും തൊഴില്‍ നികുതിയും കുറച്ചുള്ള വരുമാനത്തിനാണ് നികുതി കണക്കാക്കേണ്ടത്. പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്മെന്റ് അനുസരിച്ച് പ്രസ്തുത സാമ്പത്തിക വര്‍ഷം ഒടുക്കേണ്ട ആദായ നികുതിയുടെ 1/12 ഭാഗം വീതം ഓരോ മാസത്തേയും ശമ്പള ബില്ലില്‍ കുറവ് ചെയ്യേണ്ടതാണ്.
സ്രോതസ്സില്‍ നിന്നും ആദായ നികുതി പിടിക്കാതിരുന്നാല്‍ മാസം തോറും 1 ശതമാനവും, പിടിച്ച നികുതി അടക്കാതിരുന്നാല്‍ 1½ ശതമാനവും പലിശ നല്‍കണം. നികുതി പിടിച്ചടയ്ക്കുന്നതില് വീഴ്ച വരുത്തുകയോ പിടിച്ച തുകയില്‍ കുറവു വരുത്തുകയോ ചെയ്താല്‍ പിഴ ചുമത്താം. എസ്.ഡി.ഒ.യുടെ ശമ്പളത്തില്‍ നിന്നും ടിഡിഎസ് പിടിക്കേണ്ട ചുമതല ട്രഷറി ഓഫീസറും, മറ്റുള്ള ജീവനക്കാരുടെ കാര്യത്തില്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുമാണ് നിര്‍വഹിക്കേണ്ടത്.
ജീവനക്കാരന്റെ ശമ്പളത്തിലോ അല്ലെങ്കില്‍ കുടിശിക, മറ്റ് അലവന്‍സുകള്‍ തുടങ്ങിയവ മൂലമോ മൊത്ത വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍, പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്മെന്റ് ജീവനക്കാരന് പുതുക്കി നല്‍കേണ്ടതും തുടര്‍ന്ന് പുതുക്കിയ തോതിലുള്ള ആദായ നികുതി ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും തുടര്‍ന്നുള്ള മാസങ്ങളിലായി ബന്ധപ്പെട്ട ഡി.ഡി.ഓ. അല്ലെങ്കില്‍ ട്രഷറി ഓഫീസര്‍ ഈടാക്കേണ്ടതുമാണ്. ആദായ നികുതി കൃത്യമായി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ആദായ നികുതി വകുപ്പ് ചുമത്തുന്ന പിഴ പലിശ അടയ്ക്കണം. ടി.ഡി.എസ്. യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും റിക്കവറി ഇല്ലാതെ ശമ്പളം വിതരണം ചെയ്യുന്ന ട്രഷറി ഓഫീസര്‍ക്കെതിരെയും കര്‍ശനമായ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതീക്ഷിത വരുമാന സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിന് ANTICIPATORY STATEMENT എന്ന എക്സല്‍ സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്താവുന്നതാണ്. 2014-15 ലെ രണ്ടാമത്തെ ഫിനാന്‍ഷ്യല്‍ ബില്ലില്‍ ആദായ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസരിച്ച് ANTICIPATORY STATEMENT പരിഷ്കരിച്ചിട്ടുണ്ട്.
എന്താണ് 8+4 ഇ.എം.ഐ മാതൃക..?
8+4 Equal Monthly Instalment മാതൃക എന്താണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നില്ലെങ്കിലും ഒരു വര്‍ഷത്തിലെ 12 മാസത്തെ ആദ്യത്തെ 8 മാസം പിന്നത്തെ 4 മാസം എന്നിങ്ങനെ വിഭജിച്ചതാണെന്ന് അനുമാനിക്കാം.. അതായത് ഒരു സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ചിലെ ശമ്പളത്തോടൊപ്പമാണ് നികുതിയുടെ ആദ്യതെത ഗഡു പിടിച്ചെടുക്കുന്നത്. മറ്റ് മാറ്റങ്ങളൊന്നുമില്ലെങ്കില്‍ ഈ നിരക്കില്‍ തന്നെ തുടര്‍ന്നുള്ള 8 മാസങ്ങളിലും നികുതി പിടിച്ചെടുക്കാവുന്നതാണ്. 8 മാസം കഴിയുമ്പോള്‍ പ്രസ്തുത സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെക്കുറിച്ച് ഏറെക്കുറെ ധാരണയായിട്ടുണ്ടാകും. അത് കൊണ്ട് 8 മാസത്തിന് ശേഷം ഒരു റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് നല്കി പിന്നീടുള്ള 4 മാസങ്ങളില്‍ പുതിയ നിരക്കനുസരിച്ച് നികുതി പിടിച്ചെടുത്താല്‍ മതിയാകും.

ANTICIPATORY STATEMENT |
Circular No. 70/Estt-C3/14 Fin Dated 24/07/2014 |
Anticipatory Income Statement - Made Mandatory
Reviewed by alrahiman
on
8/06/2014
Rating:

Very useful and dynamic endeavour
ReplyDelete