Plus One School / Combination Transfer
ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ടത്തില്‍ മെരിറ്റ് ക്വാട്ടയിലും സ്പോര്‍ട്ട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുളള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുളള സ്കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട് ജൂലൈ 18 രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ Transfer Allot Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. പ്രസ്തുത ലിങ്കില്‍ നിന്നും ലഭിക്കുന്ന രണ്ടു പേജുളള അലോട്ട്മെന്റ് സ്ലിപ്പ് എടുത്ത ശേഷം പുതിയ കോമ്പിനേഷനിലേക്കോ, പുതിയ സ്കൂളിലേക്കോ പ്രവേശനം ജൂലൈ 21 ന് വൈകിട്ട് നാല് മണിക്കുളളില്‍ നേടണം. മുഖ്യഘട്ടത്തില്‍ സ്കൂളില്‍ നിന്നും അപേക്ഷകള്‍ വെരിഫിക്കേഷന് നടത്തിയതിലെ പിഴവു മൂലം അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള റീ അലോട്ട്മെന്റ് റിസള്‍ട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. മുഖ്യഅലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ സ്കൂളില്‍ സമര്‍പ്പിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്കാന് കഴിയാത്തവര്‍ സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍/ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റിനായുളള അപേക്ഷകള്‍ ജൂലൈ 22 ന് വൈകിട്ട് നാല് മണിക്കുളളില്‍ സമര്‍പ്പിക്കേണ്ടതാണെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
Plus One School / Combination Transfer
Reviewed by alrahiman
on
7/17/2014
Rating:
No comments: