Top Ad unit 728 × 90

Latest News

recent

Plus One School / Combination Transfer

ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാം. സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിവിലുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 15 രാവിലെ 10 മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂലൈ 16 ന് വൈകിട്ട് നാല് മണി വരെ സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുളള നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ പ്രവേശനം നേടിയിട്ടുളള സ്‌കൂളില്‍ സമര്‍പ്പിക്കാം. സ്‌കൂള്‍ /കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 18 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സി.ബി.എസ്.ഇ. യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കും വീണ്ടും പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. ഒപ്പം നിലവിലുളള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുളള ഫാറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദ്ദേശങ്ങളും പിന്നീട് പുറപ്പെടുവിക്കും
Plus One School / Combination Transfer Reviewed by alrahiman on 7/14/2014 Rating: 5

No comments:

All Rights Reserved by alrahiman © 2014 - 2015
Powered By Blogger, Designed by Sweetheme

Contact Form

Name

Email *

Message *

Powered by Blogger.