Plus One Result 2014
2013-14 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് മാത്രമായി ജയമോ പരാജയമോ ഇല്ല. എങ്കിലും ഒന്നും രണ്ടും വര്‍ഷ പരീക്ഷകളില്‍ ഒരു വിഷയത്തിന്റെ ആകെ മാര്‍ക്കില്‍ തിയറി പരീക്ഷയിക്ക് മാത്രമായി അതിന്റെ 30 ശതമാനം മാര്‍ക്കെങ്കിലും ലഭിക്കാത്തവര്‍ പ്ലസ്ടു കോഴ്സിന് പരാജയപ്പെടും. ആയത് കൊണ്ട് ഒന്നാം വര്‍ഷ പരീക്ഷയില്‍ തിയറി പരീക്ഷയ്ക്ക് മാത്രമായി 30 ശതമാനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ അത് നികത്തുന്നതിന് വേണ്ടി വരാനിരിക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ പ്രസ്തുത വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യെണ്ടതുണ്ട്. തിയറി പരീക്ഷയില്‍ 30 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവര്‍ക്കും നില മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാവുന്നതാണ്. മൂന്ന് വിഷയങ്ങള്‍ വരെ മാര്‍ക്ക് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇംപ്രൂവ് ചെയ്യാവുന്നതാണ്.
Plus One Result 2014
Reviewed by alrahiman
on
6/19/2014
Rating:

Sir
ReplyDeletePlease Provide Plus One Result Analyzer