ഹയര്സെക്കണ്ടറിക്ക് ശനിയാഴ്ചകളില്‍ അവധി

ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പ്രവൃത്തിദിനം സര്‍ക്കാരിന് യാതൊരുവിധ അധിക സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകാന്‍ പാടില്ലന്ന വ്യവസ്ഥയ്ക്ക് വിധേയമായി ജൂലൈ ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ച് ദിവസമാക്കി അംഗീകരിച്ച് ഉത്തരവായി. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് പ്രൊഫ. പി.ഒ.ജെ.ലബ്ബയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ലബ്ബ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളിലൊന്ന് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുക എന്നതാണ്. ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളിലായി 47 പിരീഡുകളാണ് അധ്യയനത്തിനായി നിലവില്‍ നിജപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാകുമ്പോള്‍ ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം 4.30 വരെയായി ക്രമീകരിക്കാമെന്ന ശുപാര്‍ശ ഇതു സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയും നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ സമയക്രമമനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ദിവസം തോറും 10 പീരിയഡുകളും വെള്ളിയാഴ്ച 7 പീരിയഡുകളുമായിരിക്കും അധ്യയനം. വിശദമായ സമയക്രമം താഴെ കാണുക.
Monday to Thursday | ||
Period | Time | Duration (Minutes) |
1 | 9.00 To 9.45 | 45 |
2 | 9.45 To 10.25 | 40 |
3 | 10.25 To 11.05 | 40 |
4 | 11.10 To 11.50 | 40 |
5 | 11.50 To 12.30 | 40 |
Lunch Break | 12.30 To 01.05 | 35 |
6 | 1.05 To 1.45 | 40 |
7 | 1.45 To 2.25 | 40 |
8 | 2.25 To 3.05 | 40 |
9 | 3.10 To 3.45 | 35 |
10 | 3.45 To 4.30 | 45 |
Friday | ||
Period | Time | Duration (Minutes) |
1 | 9.00 To 9.55 | 55 |
2 | 9.55 To 10.45 | 50 |
3 | 10.50 To 11.40 | 50 |
4 | 11.40 To 12.30 | 50 |
Lunch Break | 12.30 To 2.00 | 90 |
5 | 2.00 To 2.50 | 50 |
6 | 2.50 To 3.40 | 50 |
7 | 3.45 To 4.30 | 45 |
ഹയര്സെക്കണ്ടറിക്ക് ശനിയാഴ്ചകളില്‍ അവധി
Reviewed by alrahiman
on
6/24/2014
Rating:

No comments: