Read more: http://www.colormagicphotography.com/2010/12/hide-sidebar-on-designer-templates.html#ixzz2RR9ZxnEb

LABBA Committee Submitted Report

Abdu Rahiman | Tuesday, April 16, 2013 | |

  സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നിയുക്തമായ പി.ഒ.ജെ.ലബ്ബ കമ്മിറ്റി അവരുടെ വിശദമായ റിപ്പോര്‍ട്ട് 16-04-2013 ന് സര്‍ക്കാറിന് സമര്‍പ്പിച്ചു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.പി.ഒ.ജെ.ലബ്ബ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് റിപ്പോര്‍ട്ട് കൈമാറി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പാഠ്യ പദ്ധതി, പാഠപുസ്തകങ്ങള്‍ എന്നിവയുടെ പരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി പുന:ക്രമീകരിക്കല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാറ്റം നടപ്പാക്കല്‍, ഉത്തരക്കടലാസിന്റെ ഇരട്ടമൂല്യനിര്‍ണയ രീതി പുന:ക്രമീകരിക്കല്‍, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തല്‍, വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കല്‍ തുടങ്ങി സമഗ്രമായ ശുപാര്‍ശകളാണ് കമ്മിഷന്‍ നല്‍കിയിരിക്കുന്നത്.

  പ്രവര്‍ത്തി ദിവസം അഞ്ചാക്കണമെന്നതാണ് കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശം. അങ്ങിനെ വരുമ്പോള്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ വേണ്ട സമയ ലഭ്യമാകാത്തത് കൊണ്ട് പഠന സമയം 8.30 മുതല്‍ 5 മണിവരെയായി പുതുക്കി നിശ്ചയിക്കേണ്ടി വരും. അതേ സമയം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന്‍റെ പഠന ദിവസം ആറായി തുടരണമെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു. പതിറ്റാണ്ടുകളായി പരിഷ്കരിക്കാത്ത ഹയര്‍സെക്കണ്ടറി സിലബസ് അടിയന്തിരമായി പരിഷ്കരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. പ്രിന്‍സിപ്പള്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി അവരുടെ അധ്യാപന സമയം ചുരുക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:50 ല്‍ നിന്ന് 1:40 ആയി ചുരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 5 വര്‍ഷം ജൂനിയറായി ജോലി ചെയ്ത അധ്യാപകരെ സീനിയറായി പ്രമോട്ട് ചെയ്യുന്നതിനുള്ള ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി വെച്ചിട്ടുണ്ട്.
  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
 
  റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം നടപ്പാക്കാവുന്നവ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ പ്രൊഫ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.ജി.സുകുമാരപിള്ള, സമിതി കണ്‍വീനര്‍ പ്രൊഫ.കെ.എ.ഹാഷിം എന്നിവര്‍ പങ്കെടുത്തു.

3 comments:

  1. I really feel jealous of you sir. I'm a primary school teacher.I visit your site regularly. Motivated from it I started a blog for my school.But a lot of ambiguities are there to be clarified. I think it would be better for me if I get your valuable assistance in it , if you have a little to spend for it.

    any way your site No YOUR WORK is amazing........ Go ahead

    ReplyDelete

Followers