ഹയര്‍സെക്കണ്ടറി സീനിയോറിറ്റി ലിസ്റ്റ്
കേരളത്തിലെ വിവിധ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ 2013 വര്‍ഷത്തില്‍ ഉണ്ടാകാനിടയുള്ള എച്ച്.എസ്.എസ്.ടി സീനിയര്‍ ഒഴിവുകള്‍ നികത്തുന്നതിലേക്കായി ജൂനിയര്‍ അധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളുടെ സീനിയോറിറ്റി ലിസ്റ്റ് നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. താത്കാലിക സീനിയോറിറ്റി ലിസ്റ്റിനെക്കുറിച്ച് പരാതിയുള്ളവര്പ്രസ്തുത പരാതി പ്രിന്‍സിപ്പാലിന്റെ സാക്ഷ്യപ്പെടുത്തലോടു കൂടി രേഖാമൂലം 24-04-2013 ന് മുമ്പായി ഡറക്ടറേറ്റില് ലഭ്യമാക്കേണ്ടതാണ്. നിശ്ചിത തീയതിയ്ക്കു ശേഷം ലഭിക്കുന്ന പരാതികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
സീനിയോറിറ്റി ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സീനിയോറിറ്റി ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഹയര്‍സെക്കണ്ടറി സീനിയോറിറ്റി ലിസ്റ്റ്
Reviewed by alrahiman
on
4/19/2013
Rating:
No comments: