Higher Grade to VHSE Teachers
വൊക്കേഷണല്‍
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സമയ ബന്ധിത ഹയര്‍
ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക് അവരുടെ മുന്‍കാല എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍ അദ്ധ്യാപക സേവന കാലയളവ് കൂടി കണക്കാക്കി സമയബന്ധിത ഹയര്‍ ഗ്രേഡ്
അനുവദിക്കാം. ഇപ്രകാരം ഗ്രേഡ് അനുവദിക്കുന്നതിനുള്ള അര്‍ഹത ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപക തസ്തികയിലെ പ്രൊബേഷന്‍
വിജയകരമായി പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമായിരിക്കും. ഗ്രേഡ്
അനുവദിക്കുന്ന അധികാരി എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
അദ്ധ്യാപക തസ്തികയിലെ അംഗീകൃത സര്‍വീസ് പരിശോധിച്ച് ബോധ്യം
വരുത്തേണ്ടതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Higher Grade to VHSE Teachers
Reviewed by alrahiman
on
9/15/2012
Rating:
Thanks a lot sir, for your brilliant creation.
ReplyDelete