Onam - Festival Allowance, Bonus and Advance
ഫെസ്റ്റിവല്‍ അലവന്‍സ് / അഡ്ഹോക് ബോണസ്
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവക്കാര്‍
ഫുള്‍ ടൈം കണ്ടിജന്റ് എംപ്ളോയ്സ് മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍
തുടങ്ങിയവര്‍ക്ക് ഓണത്തോടനുബന്ധിച്ച് അഡ്ഹോക്ക് ബോണസ് / സ്പെഷ്യല്‍
ഫെസ്റിവല്‍ അലവന്‍സ് എന്നിവ അനുവദിച്ചു. ജീവനക്കാരുടെ
അഡ്ഹോക്ക് ഉത്സവബത്ത സംബന്ധിച്ചുള്ള കാറ്റഗറി തിരിച്ചുള്ള വിശദവിവരങ്ങളും
പെന്‍ഷന്‍കാരുടെ അഡ്ഹോക്ക് ഉത്സവബത്ത സംബന്ധിച്ചുള്ള വിവരങ്ങളും
ഉള്‍ക്കൊള്ളുന്ന ഉത്തരവിന്റെ പൂര്‍ണ്ണരൂപം ഡൌണ്‍ലോഡ് ചെയ്യാം.
ഓണം അഡ്വാന്‍സ്
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് അനുവദിച്ച്
ഉത്തരവായി. തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ
മാസം 23- മുതല്‍ വിതരണം ചെയ്യും.
പാര്‍ട് ടൈം ജീവനക്കാരുടെ ഓണം അഡ്വാന്‍സ്
പാര്‍ട്ട്
ടൈം കണ്ടിന്‍ജന്റ് എംപ്ളോയ്സ്, കാര്‍ഷിക ഫാമുകളിലെ സ്ഥിര ജീവനക്കാര്‍
എന്‍.എം.ആര്. തൊഴിലാളികള്‍ എല്ലാ വകുപ്പുകളിലേയും സീസണല്‍ ജീവനക്കാര്‍
സര്‍ക്കാര്‍ വകുപ്പുകളിലെ പെര്‍മനന്റ് ലേബറേഴ്സ്, പൊതുമരാമത്ത് വകുപ്പിന്
കീഴിലുളള റീജിയണല്‍ വര്‍ക്ക്ഷോപ്പുകളിലെ തൊഴിലാളികള്‍ ആലപ്പുഴയിലെ
ഡ്രഡ്ജര്‍, ഡ്രൈഡോക്ക് തൊഴിലാളികള്‍, കുടുംബാസൂത്രണ വോളന്ററി ജിവനക്കാര്‍,
അങ്കന്‍വാടി ജീവനക്കാര്‍, ഹെല്‍പ്പേര്‍സ്, കൃഷി മൃഗസംരക്ഷണ ക്ഷീരവികസന
വകുപ്പുകളിലെ നോണ്‍ പെര്‍മനന്റ് വര്‍ക്കേഴ്സ്, സ്പ്രേയിങ് തൊഴിലാളികള്‍
എല്ലാ വകുപ്പുകളിലെയും സി.എല്‍.ആര് തൊഴിലാളികള്‍, മൌണ്ടട്ട് പോലിസ്
വിഭാഗത്തിലെ ഗ്രാസ് കട്ടര്‍മാര്‍, എന്നിവര്‍ക്ക് 2000 രൂപ ഓണം അഡ്വാന്‍സായി
സര്‍ക്കാര്‍ അനുവദിച്ചു. ജീവനക്കാര്‍ തുക അഞ്ച് തുല്യ മാസതവണകളായി
(മൌണ്ടട്ട് പോലീസിലെ ഗ്രാസ് കട്ടര്‍മാര്‍ ഒഴികെയുളള വിഭാഗം)
തിരിച്ചടയ്ക്കണം. ആഴ്ച വേതനക്കാരായ (മൌണ്ടട്ട് പോലീസിലെ ഗ്രാസ്
കട്ടര്‍മാര്‍) 21 ആഴ്ച തവണകളായി തുക തിരിച്ചടച്ചാല്‍ മതിയാകും. അഡ്വാന്‍സ് ഈ
മാസം 23- മുതല്‍ വിതരണം ചെയ്യും.
Onam - Festival Allowance, Bonus and Advance
Reviewed by alrahiman
on
8/18/2012
Rating:
You have done an excellent job.It is useful to every one.Congratulations.
ReplyDelete